Kerala

സാമ്പത്തിക സാക്ഷരതാ സെമിനാറും സ്വയം തൊഴില്‍ വായ്പാമേളയും

Sathyadeepam

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതാ സഹൃദയയുടെ മൈക്രോഫിനാന്‍സ് വിഭാഗമായ വെസ്കോ ക്രഡിറ്റിന്‍റെ ആഭിമുഖ്യത്തില്‍, ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ ചേര്‍ത്തല മേഖലാതല സാമ്പത്തിക സാക്ഷരതാ സെമിനാറും സ്വയംതൊഴില്‍ വായ്പാമേളയും സംഘടിപ്പിച്ചു. നെടുമ്പ്രക്കാട് സഹൃദയ മേഖലാ ഓഫീസില്‍ മേഖലാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മൂഞ്ഞേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. 18 സംഘങ്ങള്‍ക്കായി 55 ലക്ഷം രൂപ സ്വയംതൊഴില്‍ വായ്പയായി നല്‍കി. മൈക്രോ ഇന്‍ഷൂറന്‍സ് മാനേജര്‍ റജി ജയിംസ്, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ലിസി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വെസ്കോ ക്രഡിറ്റ് മാനേജര്‍ സി.ജെ. പ്രവീണ്‍ സാമ്പത്തിക സാക്ഷരതാ സെമിനാര്‍ നയിച്ചു. പരിസ്ഥിതി, ഭക്ഷ്യ സുരക്ഷയ്ക്കായി സഹൃദയ നടപ്പാക്കുന്ന സുകൃതം പ്രകൃതി വിചാരം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കറിവേപ്പ് തൈ വിതരണത്തിന്‍റെ ഉദ്ഘാടനവും ഫാ. പോള്‍ ചെറുപിള്ളി നിര്‍വഹിച്ചു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)