Kerala

ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍: കെ സി ബി സി

Sathyadeepam

കൊച്ചി: ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ലളിതവും സങ്കീര്‍ണവുമായ പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിലോമകരമായ പ്രശ്‌നങ്ങളും അതിജീവിക്കാനും അവയുടെമേല്‍ വിജയം വരിക്കാനും മനുഷ്യര്‍ക്കു കഴിയുമെന്ന് സ്വജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ ഈശോ, മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് മഹത്വപൂര്‍ണമായ തന്റെ ഉത്ഥാനം വഴി.  ഈ ഉയര്‍പ്പുതിരുനാള്‍ പ്രത്യാശയുടേതാണ്. ലോകം ഇരിട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമര്‍ത്തലുകളിലേക്കും വഴുതിവീഴുന്നുവെന്ന് ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിര്‍പ്പുതിരുനാള്‍. ജീവിതത്തിന്റെ പുതിയ പ്രഭാതത്തെ വരവേല്ക്കാന്‍ നമുക്ക് പ്രത്യാശ നിര്‍ഭരരായിരിക്കാം എന്ന ആഹ്വാനത്തോടെ ഏവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]