Kerala

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് വിതരണം ചെയ്യുന്ന ഹൈജീന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാടന്‍ എം.പി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കോവിഡ് പ്രതിരോധത്തിനായി 1000 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവ അടങ്ങുന്ന ഹൈജിന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ എല്ലാതലത്തിലും നടപ്പിലാക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് അതിജീവന പാതയില്‍ വ്യക്തി കുടുംബ സാമൂഹിക ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]