Kerala

മള്‍ട്ടിമീഡിയ രൂപതാ ബുള്ളറ്റിന്‍ പ്രകാശനം

Sathyadeepam

കണ്ണൂര്‍ രൂപതയുടെ മുഖപത്രമായ 'കണ്ണും കണ്ണാടിയും' മള്‍ട്ടിമീഡിയ രൂപത്തില്‍ പുറത്തിറക്കി. രൂപതാ ബുള്ളറ്റിന്‍ ആരംഭിച്ചിട്ട് ഏഴാമത്തെ വര്‍ഷം തികയുമ്പോഴാണിത്. ആദ്യത്തെ മള്‍ട്ടിമീഡിയ കോപ്പി, ബിഷപ് അലക്‌സ് വടക്കുംതല കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടിലിന് നല്‍കി പ്രകാശനം ചെയ്തു. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക വഴി വായിക്കുന്നതിനു പുറമെ ലേഖനങ്ങള്‍ കാണാനും ആസ്വദിക്കാനും കേള്‍ക്കാനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. പ്രകാശന ചടങ്ങില്‍ രൂപത വികാരി ജനറല്‍ മോണ്‍. ദേവസി ഇരത്തറ, പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്ത് എന്നിവരും, വൈദിക സന്യസ്ത അല്മായ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ