Kerala

പി.ടി. കുര്യാക്കോസിന് ആദരാഞ്ജലി

Sathyadeepam

വൈപ്പിന്‍: സീറോ മലബാര്‍ സഭ സഭാതാരമായി അംഗീകരിച്ച ഞാറക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി പി.ടി. കുര്യാക്കോസ് (91) ആലുവയിലെ വസതിയില്‍ അന്തരിച്ചു. 1964-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പാക്‌സ് റൊമാനയുടെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത സെക്രട്ടറി ജനറലായി. തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിച്ചു.

1967-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ കുര്യാക്കോസ് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററിന്റെ ഡയറക്ടറായി സേവനം ചെയ്തു. ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ കോളേജുകളുടെ പ്രിന്‍സിപ്പല്‍ അല്ലാത്ത ഏക അംഗവുമായിരുന്നു. മലേഷ്യന്‍ റോയല്‍ അവാര്‍ഡ്, കേരള ഗവര്‍ണറുടെ എമിനന്റ് എക്യുമെനിസ്റ്റ് എഡ്യൂക്കേറ്റര്‍ ബഹുമതി എന്നിവ അദ്ദേഹത്തെ തേടിയെത്തി.

നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ശൈശവത്തില്‍ പോളിയോ ബാധിതനായ കുര്യാക്കോസ് ശാരീരീക പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടങ്ങളത്രയും കൈവരിച്ചത്. ഭാര്യ: കാഞ്ഞിരപ്പിള്ളി കിഴക്കേതലയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ. മക്കള്‍: തോമസ് കെ. പുത്തനങ്ങാടി, ജോസഫ് കുര്യാക്കോസ്, ടീന ആന്റണി, മിനി ജോര്‍ജ്ജ്.

മരുമക്കള്‍: സിന്ധു കുര്യന്‍ പൊട്ടംകുളം (എറണാകുളം), റോഷ്ണി ജോയ് ചിരിയങ്കണ്ടത്ത് (തൃശൂര്‍), ആന്റണി വര്‍ഗീസ് പെല്ലിശ്ശേരി (അമ്മാടം), ജോര്‍ജ്ജ് തോമസ് കൂട്ടിയാനിയില്‍ (പാല). സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ആലുവ തോട്ടക്കാട്ടുകരയിലെ വസതിയില്‍ നിന്നാരംഭിച്ച് സ്‌നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു

വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്  (1597-1640)  : ജൂണ്‍ 16

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി വിശ്വാസ പരിശീലനത്തിന് ആരംഭം കുറിച്ചു

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ-പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

മുതിർന്ന പൗരന്മാർക്കായി 'മധുരം സായന്തനം'; ഈ മാസം 'ചിരിയോഗ' സംഘടിപ്പിക്കുന്നു