ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു
Published on

തൃശ്ശൂർ : കേരളത്തിലെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന വൈദികൻ ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് തൃശ്ശൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രണാമം അർപ്പിച്ചു.

ജൂൺ 13 ന് ശനിയാഴ്ച 3.30 ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ രാജൻ പല്ലൻ എം.എൽ എ. ഉദ്ഘാടനം ചെയ്‌തു.

ജൂബിലി മിഷൻ മെഡി. കോളേജ് സ്ഥാപക ഡയറക്ടറായ ഫാ. ഫ്രാൻസിസ് ആലപ്പാട്ട് തൃശൂർ പൂരാഘോഷം മതസൗഹാർദ്ദത്തിൻ്റെ മഹനീയ അവസരമാക്കി മാറ്റാൻ നേതൃത്വം നൽകിയ മഹാ ത്മാവാണ് എന്നും എംഎൽഎ രാജൻ ജെ പല്ലൻ അഭിപ്രായപ്പെട്ടു.

മേയർ ഡോ.നിജി ജസ്റ്റിൻ അധ്യക്ഷയായിരുന്നു. തൻ്റെ മേയർ സ്ഥാനം ജീവകാരുണ്യ പ്രവർത്തനത്തിന് ഒരു ഉപാധി കൂടിയാക്കാൻ പ്രചോദനമായത് ഫാ. ആലപ്പാട്ട് ആണ് എന്ന് മേയർ അനുസ്മരിച്ചു .

ബിഷപ്പ് മാർ ബോസ്ക്കോ പുത്തൂർ, ഫാ ഡോ .ദേവസി പന്തല്ലൂക്കാരൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സിജോ ജോർജജ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻ മേയർ എം. കെ. വർഗ്ഗീസ്, സീനിയർ പത്രപ്രവർത്തകരായ പി.എ. കുരിയാക്കോസ്, ഇ. സലാഹുദീൻ, ആൻ്റണി പോട്ടോക്കാരൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്,കൗൺസിലർ കരോളി ജോഷ്വ, സോണി ചെമ്മണ്ണൂർ തുടങ്ങിയ വിവിധ സാംസ്‌ക്കാരിക രാഷ്ടീയ നേതാക്കൾ പ്രസംഗിച്ചു.

ഡേവീസ് കണ്ണനായ്ക്കൽ സ്വാഗതവും ബേബി മൂക്കൻ നന്ദിയും പറഞ്ഞു. സപ്ളിമെൻ്റ് പ്രകാശനം സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചരുവിൽ നിർവഹിച്ചു. പ്രൊഫ വി .എ വർഗ്ഗീസ് ഏറ്റുവാങ്ങി. ആലപ്പാട്ടച്ചൻ്റെ പുസ്‌തകങ്ങളുടെ പ്രദശനവും ഫോട്ടോ പ്രദർശനവും നടന്നു.

ഏ ഡി ഷാജു, പ്രിൻസ് മേനാച്ചേരി, പ്രൊഫ. സി പി ഡേവീസ്, പി എം എം ഷറീഫ് , ജോഷി വടക്കൻ, ജോമോൻ ചെറുശ്ശേരി എന്നിവർ പ്രസംഗിച്ചു.

ആലപ്പാട്ടച്ചൻ സ്ഥാപിച്ച പ്രസ്ഥാനങ്ങളിലെയും സേവനം ചെയ്ത പള്ളികളിലേയും അംഗങ്ങൾ ചേർന്നാണ് പ്രണാമം അർപ്പിച്ചത്. ഫാ ഡോ .പോൾ പൂവ്വത്തിങ്കൽ രചിച്ച ഗാനം സ്വയം ആലപിച്ച പ്രാർഥനയോടെയാണ് പ്രണാമം ആരംഭിച്ചത്.

logo
Sathyadeepam Online
www.sathyadeepam.org