പുത്തന്‍പീടിക: ലോക രക്ഷയ്ക്കായി ഭൂമിയില്‍ പിറന്ന യേശുക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുന്നതിനായി പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇടവകയിലെ 24 കുടുംബ കൂട്ടായ്മയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പലവ്യജ്ഞന കിറ്റ് വിതരണം നടത്തി.
ആദ്യ ദിവ്യബലിക്കുശേഷം പള്ളിയില്‍ നടന്ന ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടര്‍ റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി പലവ്യജ്ഞന കിറ്റ് വിതരണോദ്ഘാടനം നടത്തി. കൈക്കാരന്‍ ജോബി ചിറമ്മല്‍ ഭാരവാഹികളായ പോള്‍ പി എ, വിന്‍സെന്റ് മാടശ്ശേരി, എ സി ജോസഫ്, ഷാലി ഫ്രാന്‍സിസ്, ജെസ്സി വര്‍ഗീസ്, കണ്‍വീനര്‍ ലൂയീസ് താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആല്‍ഡ്രിന്‍ ജോസ്, ലാലി ജോസ്, ആനി ജോയ്, ബിജു ബാബു, വിന്‍സെന്റ് കെ വി, ജോജി മാളിയേക്കല്‍, മിനി ആന്റോ, റോസ് മോള്‍ ജോസഫ്, ലീഡി സുനില്‍, ഷാജു മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.