പറവൂർ: പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസിന്റെ വാർഷികാഘോഷമായ 'തേജസ്വിനി 2026' മനോഹരമായ ചടങ്ങുകളോടെ നടന്നു. കോട്ടയ്ക്കാവ് സെന്റ് തോമസ് പള്ളിയിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ 373 അമ്മമാർ പങ്കെടുത്തു.
രാവിലെ എൻ. പറവൂർ ഇൻഫന്റ് ജീസസ് കോൺവെന്റ് മദർ സുപ്പീരിയർ റവ. മദർ ജോസ്മി മരിയ CMC പതാക ഉയർത്തി. തുടർന്ന് 'ഇന്നത്തെ സ്ത്രീകളുടെ നിശബ്ദ പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കർ ബിജി ജോസ് തൈപ്പറമ്പിൽ ക്ലാസ്സ് നയിച്ചു. പൊതുസമ്മേളനം വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജെയ്നി സാം രാജ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സിനി സാജു വാർഷിക റിപ്പോർട്ടു അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. അതിരൂപത അനിമേറ്റർ റവ. സി. ലീമ റോസ് സി.എം.സി മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് അഡ്വ മോളി ബോബൻ, ഫൊറോന അനിമേറ്റർ സി. നിമ്മി മരിയ സി.എം.സി, ട്രസ്റ്റിമാരായ ബിനോയ് സ്രാമ്പിക്കൽ, ജോയ് മാഞ്ഞുരാൻ, വൈസ് ചെയർമാൻ റോയ് മോൻ ആലപ്പാട്ട്, വൈസ് പ്രസിഡന്റ് സ്വപ്ന പോൾ, ജോയിന്റ് സെക്രട്ടറി റോജി ജോഷി, എന്നിവർ പ്രസംഗിച്ചു. കത്തനാർ ക്രിക്കറ്റ് ലീഗിൽ മാൻ ഓഫ് ദ മാച്ച് ആയ ഫാ.മനു ആക്കനത്തിനെ പൊന്നാടയിച്ചു ആദരിച്ചു.