Kerala

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം: ശ്രീ. ടി ജെ വിനോദ് എം.എൽ.എ

Sathyadeepam

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം എന്ന് എറണാകുളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എബിൻ കണിവയലിൽ മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സി. നോർബർട്ട സി.ടി.സി,

വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ രൂപതകളിൽ നിന്നായി രൂപത യുവജന നേതാക്കന്മാരും ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും പ്രതിനിധിമാരും സംഗമത്തിൽ പങ്കെടുത്തു.

ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, സുവിശേഷവൽക്കരണ ഡികാസ്റ്ററി അംഗം

മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന,  ജാതിക്കും മതത്തിനും അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ്  ഈ സ്വാതന്ത്ര്യദിനത്തിന്റെ  സന്ദേശം :  ടി ജെ വിനോദ് എംഎൽഎ

പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട് 

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

'സ്വാതന്ത്ര്യ സ്മൃതി സംഗമം' ഓഗസ്റ്റ് 15-ന് പാലാരിവട്ടം പി.ഒ.സി.യില്‍