സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Free medical camp held
Published on

പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സിന്റെയും - പാദുവ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പുത്തൻ പീടിക സെന്റ് ആന്റണീസ്  പള്ളി മിനി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രശ്സത ഓർത്തോപീഡിക് ഡോക്ടർമാരായ ശ്രീവിഷ്ണു പവിത്രൻ, അനു കുട്ടൻ.എസ്, ഇ.എൻ.ടി വിഭാഗം ഡോക്ടർ ഹിമ തോമസ്, ജനറൽ സർജറി ഡോക്ടർ ടോം ജോസ്, ഗ്യാസ് ട്രോ എൻട്രോളജി ഡോക്ടർ ടോണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൗജന്യ മെഡിക്കൽ ക്യാമ്പ്.

ഇടവകവികാരി റവ. ഫാ. റാഫേൽ മുത്തു പീടിക ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. പാദുവ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹേമ മേരി, കൈക്കാരൻ സിജോ, ഭാരവാഹികളായ പോൾ. പി.എ, ഡോ. ജോജി മാളിയേക്കൽ, ജോസഫ് എ.സി, വർഗ്ഗീസ്. കെ.എ, ജെസ്സി വർഗ്ഗീസ്, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ആൽഡ്രിൻ ജോസ്, വിൻസെന്റ് കുണ്ടു കുളങ്ങര, ലാലി ജോസ്, ആനി ജോയ്, ഗ്ലാഡിസ് ഫെന്നി, ലൂയീസ് താണിക്കൽ എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org