മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന,  ജാതിക്കും മതത്തിനും അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ്  ഈ സ്വാതന്ത്ര്യദിനത്തിന്റെ  സന്ദേശം :  ടി ജെ വിനോദ് എംഎൽഎ

സ്വാതന്ത്രദിന ദിന ആഘോഷവും ദേശീയഗാനം ദേശഭക്തിഗാനം മത്സരവും സംഘടിപ്പിച്ചു
Independence Day celebration and national anthem and patriotic song competition organized
Published on

കൊച്ചി :ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്ക് ദേശീയ ഗാന മത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിച്ചു.  ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം, കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. സെന്റ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര  സി എം ഐ ,  മുഖ്യതിഥിയായിരുന്നു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ.,  ചാവറ മാട്രിമോണി എക്സിക്യുട്ടീവ് ഡയറക്ടർ ജോൺസൺ സി.എബ്രഹാം, സംഗീതജ്ഞരായ അശോകൻ അർജുനൻ, ടി.പി വിവേക്,   ഗണേഷ് പ്രഭു എന്നിവർ ആശംസകൾ അർപ്പിച്ചു.
 സമാപന സമ്മേളനം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.  മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന,  ജാതിക്കും മതത്തിനും അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ്  ഈ സ്വാതന്ത്ര്യദിനത്തിന്റെ  സന്ദേശമെന്ന്  അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ  ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., അധ്യക്ഷത വഹിച്ചു.

 ദേശഭക്തി ഗാനം എൽ. പി. വിഭാഗം ഒന്നാം സമ്മാനം മേരീസ് എൽ പി  സ്‌കൂൾ എറണാകുളം, രണ്ടാം  സമ്മാനം വിദ്യോദയ സ്കൂൾ തേവയ്ക്കൽ, മൂന്നാം സമ്മാനം സെൻ്റ് ആൻ്റണീസ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.  യുപി വിഭാഗം ഒന്നാം സമ്മാനം ശ്രീ സായി വിദ്യാ വിഹാർ ആലുവ,രണ്ടാം സമ്മാനം സെൻ്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളുരുത്തി,മൂന്നാം സമ്മാനം സെൻ്റ് തോമസ് സ്കൂൾ പെരുമാനൂർ, ഹൈസ്കൂൾ വിഭാഗം സെൻറ് തോമസ് ഹൈസ്കൂൾ പെരുമാനൂർ,രണ്ടാം സമ്മാനംശ്രീ സായി വിദ്യാ വിഹാർ ആലുവ,മൂന്നാം സമ്മാനം സെൻറ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളുരുത്തി. ഹയർസെക്കൻഡറി വിഭാഗം ഒന്നാം സമ്മാനം സെ. തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എറണാകുളം,രണ്ടാം സമ്മാനം അൽ അമീൻ പബ്ലിക് സ്കൂൾ ഇടപ്പള്ളി, മൂന്നാം സമ്മാനം മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ കലൂർ.

 ദേശീയ ഗാനം എൽ പി വിഭാഗം ഒന്നാം സമ്മാനം ചിന്മയ വിദ്യാലയ വടുതല,രണ്ടാം സമ്മാനം വിദ്യോദയ സ്കൂൾ തേവക്കൽ, മൂന്നാം സമ്മാനം സെ. തോമസ് സ്കൂൾ പെരുമാനൂർ. യുപി വിഭാഗം സെ.തോമസ് സ്കൂൾ പെരുമാനൂർ,രണ്ടാം സമ്മാനം ശ്രീസായി വിദ്യാ വിഹാർ ആലുവ,മൂന്നാം സമ്മാനം ചിന്മയ വിദ്യാലയ വടുതല. ഹൈസ്കൂൾ വിഭാഗം ഒന്നാം സമ്മാനം ചിന്മയ വിദ്യാലയ വടുതല, രണ്ടാം സമ്മാനം സെൻ്റ് തോമസ് സ്കൂൾ പെരുമാനൂർ,മൂന്നാം സമ്മാനം ശ്രീ സായിവിദ്യാ വിഹാർ ആലുവ.ഹയർസെക്കൻഡറി വിഭാഗം സെൻ്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂൾ എറണാകുളം, രണ്ടാം സമ്മാനം ശ്രീ സായി വിദ്യാ വിഹാർ ആലുവ,മൂന്നാം സമ്മാനം അൽ അമീൻ പബ്ലിക് സ്കൂൾ.

logo
Sathyadeepam Online
www.sathyadeepam.org