Kerala

പ്രതിഭാസംഗമം സംഘടിപ്പിച്ചു

Sathyadeepam

പ്രതിഭാധനരായ കുട്ടികള്‍ നാടിന് അഭിമാനവും അവരെ ആദരിക്കുന്നത് മറ്റു കുട്ടികള്‍ക്ക് പ്രചോദനം പകരുന്നതുമാെണന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അഭിപ്രായപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കൊഴുവനാലില്‍ നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊഴുവനാല്‍ സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികളുടെ സംഗമവും, കൊഴുവനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എം എ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊഴുവനാല്‍ പള്ളി വികാരി ജോര്‍ജ് വെട്ടുകല്ലേല്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറര്‍ ജോയ് കെ മാത്യു കണിപറമ്പില്‍, എസി ബേബിച്ചന്‍, പിറ്റ്‌സി ജോസഫ് ചൊള്ളമ്പുഴ എന്നിവര്‍ സംസാരിച്ചു.

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹

ഫാ. ബസീലിയൂസ് CST: കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗി

ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു