

❓ ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ കയ്യിലില്ലെങ്കിൽ നിങ്ങൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നാറുണ്ടോ?
രാത്രി എത്ര വൈകിയാലും സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്ത് സമയം കളയുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഇത് നമ്മുടെ ഉറക്കത്തെയും മാനസിക സന്തോഷത്തെയും എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് അറിയാമോ?
🎯 ഈ തിരക്ക് പിടിച്ച മൊബൈൽ ലോകത്ത് നമുക്ക് വേണം ഒരു 'ഡിജിറ്റൽ ഡിടോക്സ് '!
വലിയ സംഭവമൊന്നുമല്ല, ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു സമയത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നതിനെയാണ് ഡിജിറ്റൽ ഡിടോക്സ് എന്ന് പറയുന്നത്...
ഇന്ന് തന്നെ തുടങ്ങാൻ പറ്റിയ മൂന്ന് സിമ്പിൾ ഡിടോക്സ് ഐഡിയാസ് ഇതാ:
💡 ഡിജിറ്റൽ ഡിടോക്സിനുള്ള 3 വഴികൾ:
1. ⏰ വൺ-അവർ നോ-ഫോൺ ചലഞ്ച്
ദിവസവും വൈകുന്നേരം അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫോൺ തികച്ചും മാറ്റിവെക്കുക!
2. 🚲 സ്ക്രീൻ-ഫ്രീ സൺഡേ
ഞായറാഴ്ചകളിൽ ഒരു 2-3 മണിക്കൂർ ഫോൺ തൊടാതെ ഡ്രോയിംഗ് ചെയ്യാനോ, സൈക്കിൾ ചവിട്ടാനോ, ബുക്സ് വായിക്കാനോ മാറ്റിവെക്കുക!
3. 🛏️ ബെഡ്റൂമിൽ ഫോണിനോട് 'നോ' പറയൂ
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ തലയണക്കീഴിലോ കിടക്കയിലോ വെയ്ക്കരുത്. ഫോൺ കുറച്ച് ദൂരേക്ക് മാറ്റിവെച്ച് ഉറങ്ങുക!
✨ ചെറിയൊരു ഡിജിറ്റൽ ഡിടോക്സ് എടുത്താൽ നമ്മുടെ ബ്രെയിൻ കൂടുതൽ പവർഫുൾ ആകും!
🌿 ഡിജിറ്റൽ ഡിടോക്സ്: റിയൽ ലൈഫിലേക്ക് ഒരു മടക്കയാത്ര!
📷 (QR കോഡ് സ്കാൻ ചെയ്ത് മുഴുവൻ വീഡിയോ കാണൂ!)