ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു

A Catholic school in Gaza that had been closed for three years has reopened.
Published on: 

യുദ്ധക്കെടുതികളില്‍ ഉലയുന്ന ഗാസ മുനമ്പില്‍ മൂന്ന് വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ഏക കത്തോലിക്കാ ഇടവക വിദ്യാലയമായ ‘ഹോളി ഫാമിലി സ്‌കൂള്‍’ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് പഠനത്തിനായി മടങ്ങിയെത്തിയത്. സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.

ഗാസയില്‍ നിലവില്‍ യാതൊന്നും സാധാരണ നിലയിലല്ലെങ്കിലും, സ്‌കൂള്‍ തുറന്നത് കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയൊരു പ്രതീക്ഷയും ആശ്വാസവും നല്‍കുമെന്ന് ഇടവക വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി പറഞ്ഞു. ചുറ്റും നാശനഷ്ടങ്ങള്‍ മാത്രമുള്ള ഭീകരമായ സാഹചര്യത്തിലും, ദുരന്തങ്ങള്‍ നേരിട്ട കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന തരത്തില്‍ വൃത്തിയുള്ള ഒരു അന്തരീക്ഷം സ്‌കൂളില്‍ ഒരുക്കാന്‍ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്, കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ 13 ശതമാനം മാത്രമാണ്. നിലവില്‍ ഗാസയിലെ എല്ലാ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ഒന്നിച്ച് പഠിക്കുന്നത് ഈ വിദ്യാലയത്തിലാണ്. യുദ്ധത്തിന് മുന്‍പ് അഞ്ച് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org