Kerala

വൈദികരുടെ ക്രിക്കറ്റ് മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കിരീടം

Sathyadeepam

കോട്ടയം: കത്തനാര്‍ ക്രിക്കറ്റ് ലീഗില്‍ എറണാകുളം- അങ്കമാലി അതിരൂപത യുടെ ഏകം ടീം കിരീടം നേടി. പുതുപ്പള്ളിയില്‍ ചങ്ങനാശേരി അതിരൂപതയാണ് വൈദികര്‍ക്കുള്ള ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ചങ്ങനാശേരി അതിരൂപതയുടെ കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിനെയാണ് ഏകം പരാജയപ്പെടുത്തിയത്. 52 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഏകം 5.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. മാന്‍ ഓഫ് ദ സീരിസ് ഫാ. മനു ആക്കനത്ത് (ഏകം എറണാകുളം). ബെസ്റ്റ് ഫീല്‍ഡര്‍ ഫാ. ജിസ്‌ മോന്‍ ജോസഫ് (ഏകം, എറണാകുളം), ബെസ്റ്റ് ക്യാച്ച് ഫാ. മനു (ഏകം, എറണാകുളം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അമ്പതിനായിരം രൂപയും കെ സി എല്‍ ട്രോഫിയും ആണ് വിജയികള്‍ക്കു സമ്മാനിച്ചത്. ആര്‍ച്ചുബിഷപ് തോമസ് തറയില്‍ സമ്മാനദാനം നിര്‍വഹിച്ചു.

മത്സരിച്ച 16 ടീമുകള്‍: ലിറ്റില്‍ ഫ്‌ളവര്‍ ക്രിക്കറ്റ് ടീം (തിരുവനന്ത പുരം അതിരൂപത) ടീം 01, ലിറ്റില്‍ ഫ്‌ളവര്‍ ക്രിക്കറ്റ് ടീം (തിരുവനന്ത പുരം അതിരൂപത) ടീം 02, ഷെപ്പേഡ്സ് XI (തിരുവല്ല മലങ്കര അതിരൂപത), ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി രൂപത), മാവേലിക്കര കൊഹോനോസ് (മാവേലിക്കര രൂപത), യോബല്‍സ് ടൈറ്റന്‍സ് (ഡീക്കന്മാര്‍, വടവാതൂര്‍ സെമിനാരി), ബ്രദേഴ്സ് കോട്ടയം (കോട്ടയം അതിരൂപത), ഫെയ്ത്ത് സ്‌ട്രൈക്കേഴ്സ് കോട്ടയം (ഓര്‍ത്തഡോക്‌സ് വൈദികര്‍), മാര്‍ത്തോമാ റോയല്‍സ് (മാര്‍ത്തോമാ വൈദികര്‍), കത്തനാര്‍ ക്രിക്കറ്റ് ക്ലബ് (ചങ്ങനാശേരി അതിരൂപത), പാലാ അച്ചായന്‍സ് (പാലാ രൂപത), ഹൈറേഞ്ച് വാരിയേഴ്സ് (ഇടുക്കി രൂപത), കോതമംഗലം പ്രീസ്റ്റ് ലീഗ് (കോതമംഗലം രൂപത), ഏകം (എറണാകുളം-അങ്കമാലി അതിരൂപത), തൃശൂര്‍ പാതിരി ഗഡീസ് (തൃശൂര്‍ അതിരൂപത), മലബാര്‍ ഫൈറ്റേഴ്സ് (തലശേരി അതിരൂപത)

പള്ളിയകങ്ങളിലെ “സ്ത്രീശരീരങ്ങൾ”

ധ്യാനപരിപാടികൾ വീണ്ടും വിചാരപ്പെടണം

വേമ്പനാട് ഡയലോഗ്‌സ് 2026: കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ആഗോള വിദഗ്ധര്‍ ചേര്‍ത്തല നൈപുണ്യയില്‍ ഒത്തുചേരുന്നു

ഉന്മാദം

വചനമനസ്‌കാരം: No.234