തൃശൂര്‍: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ തൃശൂര്‍ മേഖലാ സമിതി രൂപീകൃതമായി. തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട്, രൂപതകളില്‍ ഉള്‍പ്പടുന്ന മേഖലാ സമിതിയുടെ രൂപീകരണ യോഗം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഫാമിലി അപ്പസ്തോലേറ്റ് സെന്ററില്‍ വച്ചു നടന്ന യോഗത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ സ്വാഗതമാശംസിച്ചു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ആനിമേറ്റര്‍മാരായ സി. മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, വൈസ് പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍, സെക്രട്ടറി എം.എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രോ-ലൈഫ് സമിതി തൃശൂര്‍ മേഖലാസമിതി ഭാരവാഹികളായി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍-പ്രസിഡന്റ്, ജോണി ഇ.ജെ.-വൈസ് പ്രസിഡന്റ്, ബ്രിസ്റ്റോ ടി.ജെ.-ജനറല്‍ സെക്രട്ടറി, ഷാജു തെക്കിനിയത്ത്, സെക്രട്ടറിമാരായി-മേരി അഗസ്റ്റിന്, സൈമണ്‍ സി.സി., ഡോ. ജോമോന്, ട്രഷറര്‍-റോസിലി മാത്യു, കോര്‍ഡിനേറ്റര്‍മാരായി നയോമി ടീച്ചര്‍, അഡ്വ. മിനി ഫ്രാന്‍സിസ്, ഡോ. എസ്തേര്‍, സി. ജാന്‍സി മരിയ സിഎച്ച്എഫ്, ജോജു സി.ഡി., ഇ.സി. ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.