Kerala

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം

Sathyadeepam

തൃശ്ശൂർ: മികച്ച ജീവൻ സംരക്ഷണ സാഹിത്യരചനയ്ക്ക് അധ്യാപകരായ ഏ.ഡി.ഷാജു, ജോജി മോൾ ദമ്പതികൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.

തൃശ്ശൂർ അതിരൂപതയിലെ നിർമ്മലപുരം സെൻ്റ് ജോസഫ് ഇടവകയിൽ പ്രവർത്തിക്കുന്ന ജിയന്ന പ്രോലൈഫ് മൂവ്മെൻ്റാണ് ട്രോഫി നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചത്.

അതിരൂപത പ്രൊലൈഫ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ട്വിങ്കിൾ വാഴപ്പിള്ളിയും നിർമ്മല പുരം ഇടവക വികാരി ഫാ. ജോൺസൺ അരിമ്പൂരും ചേർന്നാണ് പുരസ്ക്കാരം സമ്മാനിച്ചത്. ഇവർ എഴുതിയ അമ്മമാലാഖ എന്ന ജീവൻ സംരക്ഷണ രചനയാണ് പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്. ദേവമാത സ്കൂളിലെ അധ്യാപകനായ

ഏ.ഡി.ഷാജു 21 പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. മണ്ണുത്തി ഡോൺ ബോസ്‌ക്കോ സ്‌കൂളിലെ അധ്യാപികയായ ജോജിമോൾ ഷാജു മൂന്ന് കൃതികളുടെ രചിയിതാവാണ്.

എട്ടാമത്തെ കുഞ്ഞിനു വേണ്ടി ജീവൻ ത്യാഗം ചെയ്യേണ്ടിവന്ന സപ്‌ന ട്രേസിയുടെ ജീവിത കഥയാണ് അമ്മമാലാഖ.

തൃശ്ശൂർ അതിരൂപത ലോഫ് സംഘടനയാണ് അമ്മ മാലാഖ തയ്യാറാക്കിയത്.

യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി

കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

സഭാപ്രസംഗകൻ - Chap.3 [2of2]

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26