Kerala

പാറേക്കാട്ടില്‍ പിതാവ് ക്രാന്തദര്‍ശിയായ ആചാര്യന്‍: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Sathyadeepam

പാറേക്കാട്ടില്‍ പിതാവ് വഴിയും വഴിയറിഞ്ഞവനും അറിഞ്ഞ വഴിയേ പോയവനും ലിറ്റര്‍ജിയില്‍ സാംസ്‌കാരികാനുരൂപണം കൊണ്ടുവന്ന ആചാര്യനും ക്രാന്തദര്‍ശിയുമായിരുന്നെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മൂന്നു പതിറ്റാണ്ടോളം ആചാര്യ ശുശ്രൂഷാരംഗത്ത് പ്രശോഭിച്ച് കത്തോലിക്കാസഭയെ യശ്ശസ്സിന്റെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയ കേരളത്തില്‍ നിന്നുള്ള പ്രഥമ കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ 38-ാം ചരമ വാര്‍ഷികം കിടങ്ങൂര്‍ ഉണ്ണിമിശിഹാ പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അധ്യക്ഷനായിരുന്നു. കത്തോലിക്കാസഭയ്ക്ക് കര്‍ദിനാള്‍ പിതാവ് നല്‍കിയ നിസ്തുലമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. കലാഭവന്‍ സ്ഥാപകഡയറക്ടറായിരുന്ന ബഹു. ആബേല്‍ അച്ചന്റെ സഹോദരപുത്രന്‍ പത്മഭൂഷന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍ ആമുഖസന്ദേശം നല്‍കി. അങ്കമാലി ഫൊറോന വികാരി വെരി റവ. ഫാ. ലൂക്കോസ് കുന്നത്തൂര്‍ അനുഗ്രഹ പ്രഭാഷണവും ഡോ. ഐവിന്‍ ജോസഫ് ബെന്നി അനുസ്മരണവും നടത്തി. റവ. ഫാ. പോള്‍ പാറേക്കാട്ടില്‍, വൈസ് ചെയര്‍മാന്‍ ശ്രീ. ഡേവീസ് പുല്ലന്‍, എഫ് സി സി മദര്‍ സുപ്പീരിയര്‍ റവ. സി. എമില്‍ ജോസ്, ശ്രീ. ബെറ്റി ജോസഫ്, ശ്രീമതി മോളി ജോണി, ശ്രീമതി ജോയ്‌സി മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു. ധാരാളം വൈദികരും സന്യസ്തരും അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

നേരത്തെ ഉണ്ണിമിശിഹാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് റവ. ഫാ. ജേക്കബ് പുതുശ്ശേരി നേതൃത്വം നല്‍കി. റവ. ഫാ. പോള്‍ മൂഞ്ഞേലി ദേവാലയത്തില്‍ വച്ചുള്ള സന്ദേശം നല്‍കി. റവ ഫാ. പോള്‍ കല്ലൂക്കാരന്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ഥിച്ചു.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17