Kerala

പ്രകൃതിസംരക്ഷണ സന്ദേശവുമായി പരിസ്ഥിതി ദിനാചരണം

Sathyadeepam

കോട്ടയം: പ്രകൃതിസംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനം ആചരിച്ചു. തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്‍റെ ഉദ് ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹി ച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജയലളിത എസ്., കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കെ.എസ്.എസ്.എസ്. വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്‍റ് മായക്കുട്ടി ജോണ്‍, കോഓര്‍ഡിനേറ്റര്‍ ജാന്‍സി ജോയി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് സ്വാശ്രയ ദമ്പതികള്‍ക്കായി സംഘടിപ്പിച്ച ജൈവവേലി നിര്‍മ്മാണ മത്സരത്തില്‍ ഉഴവൂര്‍ മേഖലയിലെ മാത്യു-ബിന്ദു ദമ്പതികള്‍ ഒന്നാം സ്ഥാനവും കൈപ്പുഴ മേഖലയിലെ തങ്കച്ചന്‍-രാധാമണി ദമ്പതികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]