Kerala

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം

Sathyadeepam

പുനലൂർ : പുനലൂർ രൂപതയുടെ നേതൃത്തത്തിനു അടിമുടി മാറ്റം. വികാരി ജനറാളായി റവ. ഡോ. ജോൺസൺ ജോസഫ്, വൈദീകരുടെ എപ്പിസ്കോപ്പൽ വികാരിയായി റവ. ഡോ. ക്രിസ്റ്റി ജോസഫ്, മിനിസ്ട്രിയുടെ എപ്പിസ്കോപ്പൽ വികാരിയായി റവ. ഫാ. ഫ്രാൻസിസ് പി, രൂപത ചാൻസലറും ബിഷപ്പിന്റെ സെക്രട്ടറിയായി റവ . ഡോ. സാജൻ തങ്കച്ചൻ എന്നിവരെ രൂപത അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റെർ പൊന്നുമുത്തൻ നിയമിച്ചു.

പുനലൂർ കത്തീഡ്രൽ വികാരിയായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്ന റവ. ഡോ. ജോൺസൺ ജോസഫ്, രൂപത ചാൻസലർ, പി എസ് എസ് പ്രസിഡന്റായും, വിവിധ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം രൂപതയിലെ ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവക അംഗമാണ് ഫാ. ജോൺസൺ. 

രൂപത വൈദികർക്കുവേണ്ടി പത്തനാപുരം ആനിമേഷൻ സെന്ററിൽ നടത്തപ്പെട്ട വാർഷീക ധ്യാനത്തിന്റെ സമാപന ദിവസം ആയ ഇന്നലെ നടത്തപ്പെട്ട കോൺഫെറെൻസിന്റെ മദ്ധ്യേ ആണ് പുതിയ നിയമനങ്ങൾ രൂപത അധ്യക്ഷൻ നൽകിയത്. രൂപതയിലെ എല്ലാ വൈദീകരും സന്നിഹിതരായിരുന്നു. 

വചനമനസ്‌കാരം: No.239

നിലാവിന്റെ വീട് - 26

ഹോര്‍ട്ടി വൈന്‍ വില്പന അനുമതി എക്‌സൈസ് കമ്മീഷണര്‍ തെറ്റിദ്ധരിച്ചത് അത്യത്ഭുതങ്ങളിലൊന്ന്

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം കത്തോലിക്ക കോൺഗ്രസ്

109 വർഷത്തെ പാരമ്പര്യവുമായി, കത്തോലിക്ക കോൺഗ്രസ്; വത്തിക്കാനിൽ ആഗോള സംഗമം