Kerala

ലഹരിക്കെതിരെ കൊച്ചി സിറ്റി പൊലീസിന്റെ ഉദയം പദ്ധതി ആരംഭിച്ചു

Sathyadeepam

കൊച്ചി: വര്‍ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ഉദയം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന ട്രെയ്‌നിംഗ് പ്രോഗ്രാം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അശ്വതി ജിജി ഐ പി എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ (ട്രെയിനിംഗ് സെന്റര്‍) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം.

വിവിധ വിഷയങ്ങളില്‍ ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ. കെ. അര്‍ അനീഷ്, അഡ്വ. ചാര്‍ളി പോള്‍, ഡോ. ജീന മാധവന്‍, ഡോ. പി ജെ സിറിയക്, ഫാ. സോജന്‍, ഡോ. ദയാ പാസ്‌ക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

വിശുദ്ധ കുത്ബര്‍ട്ട് (635-687) : മാര്‍ച്ച് 20

ശുദ്ധീകരിക്കുന്ന കല

യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദര്‍ശമല്ല, ഒരു ഉത്തരവാദിത്തമാണ്: പേപ്പല്‍ ധ്യാനപ്രസംഗകന്‍

നല്ല മനുഷ്യരുടെ ദുരന്തബോധം

GenZ@ക്രിസ്തുസാക്ഷ്യം