Kerala

പാരന്റിംഗ് സെമിനാര്‍ നടത്തി

Sathyadeepam

കൊച്ചി : തേവര സെന്റ് ജോസഫ് ആന്റ് സെന്റ് ജൂഡ് ഷ്രൈന്‍ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കായി പാരന്റിംഗ് സെമിനാര്‍ നടത്തി.

ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ ക്ലാസ് നയിച്ചു. തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനം കമ്മീഷന്‍ ഫോര്‍ ഫെയ്ത്ത് ഫോര്‍മേഷന്‍ ഫൊറോന ഡയറക്ടര്‍ ഫാ. ലിതിന്‍ ജോസ് നെടുംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

വികാരി ഫാ . ജൂഡിസ് പനക്കല്‍ അധ്യക്ഷത വഹിച്ചു. പി റ്റി എ സെക്രട്ടറി കെ സുബി റിപ്പോര്‍ട്ടും ട്രഷറര്‍ ജെയ്‌മോള്‍ ജോസഫ് കണക്കും അവതരിപ്പിച്ചു.

ഫാ. ഗോഡ്‌സണ്‍ ആന്റണി, ഹെഡ്മാസ്റ്റര്‍ ജോര്‍ജ് തദ്ദേവൂസ്, ലാക്റ്റസ് ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു