അന്ത്യവിശ്രമം പോലും നിഷേധിക്കപ്പെടുമ്പോൾ...

കാലിക ഇന്ത്യയുടെ കാല്‍വരിയാത്ര - 04
അന്ത്യവിശ്രമം പോലും നിഷേധിക്കപ്പെടുമ്പോൾ...
Published on

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ, 2025 ഡിസംബർ 15 മുതൽ 18 വരെ, ഒരു ആദിവാസി ക്രിസ്ത്യാനിയുടെ ശവസംസ്കാരത്തെക്കുറിച്ചുള്ള തർക്കം അതീവരൂക്ഷമായി. പള്ളികൾ കത്തിച്ചു, ക്രിസ്ത്യൻ വീടുകൾ നശിപ്പിക്കപ്പെട്ടു, സംസ്കരിക്കപ്പെട്ട മൃതദേഹം ഒരു ജനക്കൂട്ടം മാന്തി പുറത്തെടുത്തു. പുണ്യഭൂമിയെ മലിനമാക്കിയെന്ന കുറ്റപ്പെടുത്തലുകളുയർന്ന പ്പോൾ, ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്കരിക്കാനുള്ള അവകാശം കുടുംബത്തിന് നിഷേധിക്കപ്പെടുകയായിരുന്നു.

മരിച്ചവരുടെ അന്തസ്സിനെ മറികടക്കാൻ സാംസ്കാരികമോ സാമുദായികമോ ആയ അവകാശവാദങ്ങളെ നാം അനുവദിക്കുന്നുണ്ടോ? ഭൂമിയോടോ പാരമ്പര്യത്തോടോ മരണത്തിലെ സമാധാനം മറ്റുള്ളവർക്കു നിഷേധിക്കുന്ന അധികാരത്തോടോ ഒട്ടിച്ചേർന്നു നിൽക്കുക യാണോ നാം എന്നു സ്വയം പരിശോധിക്കാൻ ഈ നോമ്പുകാലം നമ്മോടാവശ്യപ്പെടുന്നു.

മരണത്തെയും പുനരുത്ഥാന വാഗ്ദാനത്തെയും കുറിച്ചുള്ള വിചിന്തനങ്ങളോടെ നോമ്പുകാലം നമ്മെ കല്ലറയിലേക്ക് നയിക്കുകയാണ്. യേശുവിനെ തൈലം പൂശാൻ വന്ന സ്ത്രീകൾ കല്ല് ഉരുട്ടിമാറ്റിയതായി കണ്ടെത്തി, ജീവൻ മരണത്തെ ജയിച്ചടക്കിയെന്നു വെളിവാക്കപ്പെട്ടു. ക്രിസ്തീയശവസംസ്കാരം നിഷേധിക്കുന്നതും, മൃതദേഹം പുറത്തെടുത്തിടുന്നതും, വീടുകൾ കത്തിക്കുന്നതും നമ്മുടെ വിശ്വാസത്തിന്റെ കാതലായ നിത്യജീവനിലുള്ള പ്രത്യാശയെത്തന്നെയാണ് ആക്രമണവിധേയമാക്കുന്നത്.

ഈ സംഭവം നമ്മെ മരണഭയത്തോടും ലൗകിക നിയന്ത്രണങ്ങളോടുള്ള വിധേയത്വത്തോടും മുഖാമുഖം നിറുത്തുന്നു. മരിച്ചവരുടെ അന്തസ്സിനെ മറികടക്കാൻ സാംസ്കാരികമോ സാമുദായികമോ ആയ അവകാശവാദങ്ങളെ നാം അനുവദിക്കുന്നുണ്ടോ? ഭൂമിയോടോ പാരമ്പര്യത്തോടോ മരണത്തിലെ സമാധാനം മറ്റുള്ളവർക്കു നിഷേധിക്കുന്ന അധികാരത്തോടോ ഒട്ടിച്ചേർന്നു നിൽക്കുകയാണോ നാം എന്നു സ്വയം പരിശോധിക്കാൻ ഈ നോമ്പുകാലം നമ്മോടാവശ്യപ്പെടുന്നു. ക്രിസ്തുവിൽ, മരണം കീഴടങ്ങപ്പെട്ടുവെന്നു സുവിശേഷം പ്രഖ്യാപിക്കുന്നു; ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കുന്നത് ആ വാഗ്ദാനത്തോടുള്ള നിന്ദനമാണ്.

യേശു തന്നെ കടം വാങ്ങിയ ഒരു കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു, എന്നാൽ ഉയിർത്തെഴുന്നേറ്റു. ശിഷ്യത്വം എന്നാൽ മരിച്ചവരുടെ അന്തസ്സിനെ ബഹുമാനിക്കുക, വിശ്വാസികളുടെ ശവസംസ്കാരത്തിനുള്ള അവകാശം സംരക്ഷിക്കുക, ലൗകിക തർക്കങ്ങൾക്കപ്പുറം ദൈവത്തിന്റെ നീതിയിൽ വിശ്വസിക്കുക എന്നിവയാണ്. ദുഃഖിതരായ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം, പ്രാർത്ഥന, പിന്തുണ, അത്തരം അപമാനങ്ങൾക്കെതിരായ പ്രതികരണങ്ങൾ എന്നിവ നടത്താൻ നോമ്പ് നമ്മെ ആഹ്വാനം ചെയ്യുന്നു.

പുനരുത്ഥാന പ്രത്യാശയെ ആത്യന്തികമായി തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമുക്ക് ഉറപ്പുനൽകുന്നു. ദുഃഖവെള്ളിയാഴ്ചയുടെ യാഥാർത്ഥ്യങ്ങൾക്കിടയിൽ ഈസ്റ്ററിന്റെ മനുഷ്യരായി ജീവിക്കാൻ ഈ കാലം നമ്മെ ക്ഷണിക്കുന്നു: നിരാശയെ തിരസ്കരിക്കുക, നമുക്കു നേരെ കല്ലെറിയുന്നവരോടുപോലും ക്ഷമിക്കുക, ക്രിസ്തുവിൽ എല്ലാ കല്ലറകളും വാഗ്ദത്തഭൂമികളായി മാറുന്നുവെന്ന് പ്രഖ്യാപിക്കുക. മരണത്തിലെ വിശ്രമം നിഷേധിക്കപ്പെടുമ്പോൾ, അന്തിമ ശത്രുവിനെ ജയിക്കുന്നവനിൽ ഉറച്ച വിശ്വാസമുള്ളവരാകാൻ നോമ്പ് നമ്മെ പ്രേരിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org