Kerala

ഊട്ടു തിരുനാളിന് ആയിരങ്ങളെത്തി

Sathyadeepam

പുത്തന്‍പീടിക: സെന്റ് ആന്റണീസ് ദൈവാലയത്തിലെ അത്ഭുത പ്രവര്‍ത്തകയായ പരിശുദ്ധ മംഗള മാതാവിന്റെ ഊട്ടു തിരുനാളിന് ആയിരങ്ങളെത്തി. ആദ്യ ദിവ്യബലിക്കു ശേഷം വികാരി റവ. ഫാ റാഫേല്‍ താണിശ്ശേരി തിരുനാള്‍ ഊട്ട് വെഞ്ചരിപ്പ് നടത്തി. അസി വികാരി ഫാ വിനോയ് വാഴപ്പിള്ളി ആദ്യ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിച്ചു. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തൃശ്ശൂര്‍ അതിരൂപത മതബോധന ഡയറക്ടര്‍ റവ ഡോ ഫ്രാന്‍സിസ് ആളൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു . തുടര്‍ന്ന് നേര്‍ച്ച ഊട്ട് ആരംഭിച്ചു കൈക്കാരന്‍ ജോയ് വടക്കന്‍ ജനറല്‍ കണ്‍വീനര്‍ ജേക്കബ് തച്ചില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആന്റോ തൊറയന്‍, കൈക്കാരന്‍മാരായ ടി.പി. പോള്‍, വര്‍ഗ്ഗീസ് കുറ്റിക്കാട്ട് കണ്‍വീനര്‍മാരായ ഫ്രാങ്കോ ജേക്കബ് കുരുതുകുളങ്ങര, ആന്റണി തട്ടില്‍, ലൂയീസ് താണിക്കല്‍, ഡെന്നി ചിറമ്മല്‍, വിന്‍സെന്റ് ചാലയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യകുര്‍ബാനക്ക് ശേഷം പരിശുദ്ധ മംഗള മാതാവിന്റെ രൂപം എഴുന്നള്ളിച്ച് കൊണ്ട് ഉള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. കെ എ സൈമണ്‍, ജോബി സി.എല്‍, ഫ്രാന്‍സിസ് കുരുതുകുളങ്ങര, വിന്‍സെന്റ് കെ.വി, ആനി ജോയ്, ആന്റണി പുത്തൂര്‍, ഡേവീസ് പി.പി, മൈക്കിള്‍ പി.വി, സെബി വെള്ളാട്ടുകര, അല്‍ഫോന്‍സ അബ്രാഹം, ഷാലി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ