ട്രാൻസ് ജെൻഡർ വ്യക്തികളുടെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു.കെ. ഓ. മാത്യുസ്,  ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഡോ. മേഴ്‌സി ജോൺ,  അഷ്റിൻ ഇസ്ഹാക്ക് ലൂക്ക്  എന്നിവർ സമീപം. 
Kerala

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഓണാഘോഷം 

Sathyadeepam

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന മാരിവിൽ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. .  വൈറ്റില ഹബ്ബിന് സമീപമുള്ള മാരിവിൽ  ട്രാൻസ് ജെൻഡർ ക്ലിനിക്കിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ  അധ്യക്ഷതയിൽ ചേർ ന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എല്ലാവരെയും സമഭാവനയോടെ പരിഗണിക്കുകയെന്നതാണ് ഓണം നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു.  ഡോ. മേഴ്‌സി ജോൺ, അമിഗോസ് ട്രാൻസ്‌മാൻ അസോസിയേഷൻ ട്രഷറർ  അഷ്റിൻ ഇസ്ഹാക്ക് ലൂക്ക്, കെ. ഓ. മാത്യുസ്, സാൻജോ സ്റ്റീവ് എന്നിവർ സംസാരിച്ചു. 

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)