കെ.സി.വൈ.എം എറണാകുളം- അങ്കമാലി മേജർ അതിരൂപതയുടെ അറുപത്തി നാലാം യുവജന ദിനാഘോഷം എറണാകുളം- അങ്കമാലി മേജർ അതിരൂപത മെത്രാപ്പൊലീത്ത മാർ. ആൻ്റണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു. തുഷാര തോമസ്, ഷിജോ മാത്യു, ഫാ. പോൾ വെള്ളറയ്ക്കൽ, ടിജോ പടയാട്ടിൽ, ജെറിൻ പാറയിൽ, ഫാ. ജൂലിയസ് കറുകന്തറ, സൂരജ് ജോൺ പൗലോസ് എന്നിവർ സമീപം 
Kerala

യുവജനങ്ങളുടെ ഉള്ളിലെ നന്മയെ വളർത്തിക്കൊണ്ടു വരുവാൻ സഭയും, സമൂഹവും അവർക്ക് അവസരങ്ങൾ കൊടുക്കണം - ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയൽ

Sathyadeepam

കൊരട്ടി: യുവജനങ്ങളുടെ പുറമേ കാണുന്ന പ്രവർത്തനങ്ങളെ നോക്കിയല്ല അവരെ വിലയിരുത്തേണ്ടതെന്നും അവരുടെ ഉള്ളിലെ നന്മയും വിശുദ്ധിയും തിരിച്ചറിയുവാൻ സഭയ്ക്കും മാതാപിതാക്കന്മാർക്കും സാധിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയൽ അഭിപ്രായപ്പെട്ടു.

യുവജനങ്ങളുടെ ഉള്ളിലെ നന്മയെ വളർത്തുന്ന പരിപാടികൾ സഭയും സമൂഹവും ആസൂത്രണം ചെയ്തു നടപ്പാക്കണം. അങ്ങനെ വേണം യുവജനങ്ങളെ നാളെയുടെ സമ്പത്ത് ആക്കി വളർത്തിക്കൊണ്ട് വരേണ്ടത്.

കെ.സി.വൈ.എം. എറണാകുളം- അങ്കമാലി, മേജർ അതിരൂപത സമിതിയുടെ 64-ാം യുവജനദിനാഘോഷം 'അരികെ 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരിങ്ങൂർ സെ.സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ

കെ.സി.വൈ.എം. എറണാകുളം- അങ്കമാലി മേജർ അതിരൂപത പ്രസിഡണ്ട് ടിജോ പടയാട്ടിൽ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം. സംസ്ഥാന പ്രസിഡണ്ട് ഷിജോ മാത്യു മുഖ്യ പ്രഭാഷണം നടത്തി.

കൊരട്ടി സെ.മേരീസ് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.

കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി തുഷാര തോമസ്,ഭാരവാഹികളായ ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ്,കൺവീനർ ജിസ്മോൻ ജോണി, മുൻ പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ്,ഡയറക്ടർ ഫാ.ജൂലിയസ് കറുകന്തറ, ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് തുരുത്തിക്കര,വികാരി ഫാ. പോൾ വെള്ളറയ്ക്കൽ, മുരിങ്ങൂർ പ്രസിഡണ്ട് സെബി തോമസ്, ട്രസ്റ്റി ജോസഫ് പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങളെ ചടങ്ങിൽ ആദരിച്ചു. മുരിങ്ങൂർ നഗരത്തിലൂടെ യുവജന റാലിയും തുടർന്ന് യുവജനങ്ങൾ അവതരിപ്പിച്ച കലാ സന്ധ്യയും ഉണ്ടായിരുന്നു. എറണാകുളം - അങ്കമാലി മേജർ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും 2500 ൽ പരം യുവജനങ്ങൾ യുവജനദിനാചരണത്തിൽ പങ്കെടുത്തു. കെ.സി.വൈ.എം കൊരട്ടി ഫൊറോന സമിതിയും മുരിങ്ങൂർ യൂണിറ്റും പരിപാടികൾക്ക് നേതൃത്വം നൽകി.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു