Kerala

അങ്കമാലിയിൽ ദേശീയ നഴ്സിംഗ് ശില്പശാല

Sathyadeepam

അങ്കമാലി : ഭാവിക്ക് സജ്ജരായ നഴ്സിംഗ് പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ ഫ്ളവർ ആശുപത്രിയോട് അനുബന്ധിച്ചുള്ള കോളേജ് ഓഫ് നഴ്സിംഗിന്‍റെ നേതൃത്വത്തിൽ ട്രെയിന്‍റ് നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നഴ്സിംഗ് കോളേജിൽ ദേശീയ ശില്പശാല ആരംഭിച്ചു.

നഴ്സിംഗ്  അധ്യാപന സേവന മേഖലയിലെയും, അനുബന്ധ  മേഖലകളിലെയും ദേശീയ തലത്തിലെ പ്രമുഖരായ വ്യക്തികൾ ക്ലാസുകൾ നയിക്കുമെന്ന് ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അറിയിച്ചു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് പുതുതലമുറയിലെ നഴ്സസിനെ വാർത്തെടുക്കുന്നതിനും, പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ച് അറിയുന്നതിനും, 

അതിനുള്ള നൈപുണ്യങ്ങൾ  നേടിയെടുക്കുന്നതിനും, ഈ ശിൽ പശാല സഹായിക്കുമെന്ന് അക്കാദമിക്ക് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും 200 ഓളം നഴ്സുമാർ പങ്കെടുക്കുന്ന ശില്പശാല നാളെ വൈകിട്ട് സമാപിക്കും.

മാതൃദിനാചരണം സംഘടിപ്പിച്ചു

മാതൃദിനാഘോഷം

കെ സി ബി സി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടു നാടക ഫെസ്റ്റ്

വിശുദ്ധ നെരേവൂസ്, വിശുദ്ധ അച്ചില്ലെസ് & വിശുദ്ധ ഡൊമിറ്റില്ല – മെയ് 12

വിവാഹമോചനത്തിന് കാരണം കാണിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണം