Kerala

'ഞങ്ങള്‍ കൂടെയുണ്ട്' സഹായഹസ്തവുമായി കാവുംകണ്ടം ഇടവക

വയനാട്ടിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി 'ഞങ്ങള്‍ കൂടെയുണ്ട്' സഹായഹസ്തവുമായി കാവുംകണ്ടം ഇടവക

Sathyadeepam

കാവുംകണ്ടം: വയനാട്ടിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി കൈത്താങ്ങായി 'ഞങ്ങള്‍ കൂടെയുണ്ട്' എന്ന സന്ദേശം അന്വര്‍ത്ഥമാക്കി കൊണ്ട് കാവുംകണ്ടം ഇടവക സംഭാവന ശേഖരണം നടത്തി. ഇടവകയില്‍ നിന്നും 58,380 രൂപ സമാഹരിച്ചു.

ഇടവക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാഹരിച്ച സംഭാവന കൈക്കാരമാര്‍ വികാരി ഫാ. സ്‌കറിയ വേകത്താനത്തിന് കൈമാറി. കാവുംകണ്ടം ഇടവകയുടെ സംഭാവന പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേലിന് ഏല്‍പ്പിച്ചു.

ഇടവകയിലെ പിതൃവേദി, എ കെ സി സി സംഘടനകള്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മിഷന്‍ലീഗംഗ ങ്ങള്‍ എന്നിവര്‍ വയനാട്ടിലെ സഹോദരങ്ങള്‍ക്കുവേണ്ടി സംഭാവന സമാഹരിച്ചു.

കൈക്കാരമാരായ ജസ്റ്റിന്‍ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു