Kerala

നവമാധ്യമങ്ങൾ നല്ല വ്യക്തി ബന്ധങ്ങൾക്ക് കാരണമാകണം : ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി

Sathyadeepam

 ഫോട്ടോ: കോട്ടപ്പുറം രൂപത മാധ്യമ കമീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാധ്യമ സെമിനാർ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യുന്നു. ഫാ. ഷിനു വാഴക്കൂട്ടത്തിൽ , ഫാ. സനീഷ് തെക്കേത്തല, ജോസ് കുരിശിങ്കൽ, ഫാ. ലിജോ താണിപ്പിള്ളി, ഫാ. ആന്റണി ഒളാട്ടു പുറത്ത് സമീപം.


നവമാധ്യമങ്ങൾ നല്ല വ്യക്തി ബന്ധങ്ങൾക്ക് കാരണമാകണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി .കോട്ടപ്പുറം രൂപത മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ മാധ്യമദിന സന്ദേശത്തെ അധികരിച്ച് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങൾക്ക് അടിമപ്പെട്ട് വ്യക്തികളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും അകന്നു ജീവിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു .കോട്ടപ്പുറം രൂപത മീഡിയ കമ്മീഷൻ ജോയിൻറ് ഡയറക്ടർ ഫാ.ഷിനു വാഴക്കൂട്ടത്തിൽ, ഫാ. ആൻറണി ഒളാട്ടുപുറത്ത്, അജിത് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത മീഡിയ കമീഷൻ ഡയറക്ടർ ഫാ.സനീഷ് തെക്കേത്തല 'സൈബർ സമൂഹങ്ങളിൽ നിന്ന് മാനവീക കൂട്ടായ്മയിലേക്ക് ' എന്ന വിഷയത്തിലും കെആർഎൽസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ 'കൂട്ടായ്മയുടെ മനുഷ്യപ്പറ്റും മനശാസ്ത്ര വിശകലനവും' എന്ന വിഷയത്തിലും ക്ലാസ് നയിച്ചു. പോൾ ജോസ്, ജിജോ ജോൺ, ജോസ് കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി