Kerala

അമ്മയുടെ ഗാർഹികാധ്വാനത്തിന്റെ മൂല്യം ചർച്ച ചെയ്ത് സത്‌സംഘം

Sathyadeepam

അങ്കമാലി: അമ്മയുടെ ഗാർഹികാധ്വാനത്തിന്റെ മൂല്യം, മാതൃത്വത്തിന്റെ അന്തസ്സ്, കുടുംബജീവിതത്തിന്റെ യാഥാർഥ്യങ്ങൾ എന്നിവ ചർച്ച ചെയ്ത് ആഗസ്റ്റ് 12ന് അങ്കമാലി സുബോധനയിൽ സത്‌സംഘം സംഘടിപ്പിച്ചു. 2026 ജൂൺ 11-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ “അമ്മക്ക് വീട്ടിൽ എന്താ പണി?” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സംവാദം.

അഡ്വ. ബിനു ജോൺ മൂലൻ, ജയിനി സാംരാജ് ടീച്ചർ, പ്രൊഫ. സാൻജോസ് എ. തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. അഡ്വ. സിസ്റ്റർ പവിത്ര CMC മോഡറേറ്ററായി.

സുബോധന ഡയറക്ടർ ഫാ. ജോസഫ് പാത്താടൻ പരിപാടിക്ക് നേതൃത്വം നൽകി.

റിയ ജോജൂ നന്ദി പറഞ്ഞു. കുടുംബജീവിതത്തിൽ പലപ്പോഴും അദൃശ്യമായി തുടരുന്ന അമ്മമാരുടെ അധ്വാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മൂല്യവും മാതൃത്വത്തിന്റെ മഹത്വവും ചർച്ച ചെയ്ത സത്‌സംഘം, അമ്മമാരുടെ അധ്വാനം വിലമതിക്കാനാവാത്തതാണെന്ന സന്ദേശത്തോടെയാണ് സമാപിച്ചത്.

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹

ഫാ. ബസീലിയൂസ് CST: കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗി

ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു