Kerala

പുനരൈക്യശില്പി മാര്‍ ഇവാനിയോസ് ധന്യപദവിയില്‍

Sathyadeepam

മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യത്തിനു നേതൃത്വം നല്‍കിയ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യപദവിയിലേക്ക് ഉയര്‍ത്തി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ബഥനി മിശിഹാനുകരണ സന്യാസമൂഹങ്ങളുടെ സ്ഥാപകനാണ്. 1929 ല്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1930 ല്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. 1933 ല്‍ അദ്ദേഹം മേലധ്യക്ഷനായി മലങ്കര കത്തോലിക്കാ ഹൈരാര്‍ക്കി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിന്റെ സ്ഥാപകനാണ്. 1953 ല്‍ കാലം ചെയ്ത അദ്ദേഹത്തെ 2007 ലാണ് ദൈവദാസന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തി നാമകരണനടപടികള്‍ക്കു തുടക്കമിട്ടത്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി