Kerala

മാര്‍ അപ്രേം തിരുമേനിക്ക് കെ സി ബി സിയുടെ പ്രാര്‍ഥനാജ്ഞലികള്‍

Sathyadeepam

കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം തിരുമേനിയുടെ നിര്യാണത്തില്‍ കെ സി ബി സി അനുശോചനവും പ്രാര്‍ഥനയും അറിയിക്കുന്നു.

തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം തിരുമേനി.

തിരുമേനിയുടെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ െ്രെകസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവുമേകുന്നതായിരുന്നു.

നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം തിരുമേനി.

പിന്‍ഗാമിയായ മാര്‍ ഔഗേന്‍ മെത്രാപ്പോലീത്തയോടും കല്‍ദായ സുറിയാനി സഭയോടും കെ സി ബി സി യുടെ ആഴമായ അനുശോചനവും, പ്രാര്‍ഥനാശംസകളും അറിയിക്കുന്നു.

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ