Kerala

പി ഒ സി യില്‍ മില്ലറ്റ് ന്യായവില വിപണി

മാര്‍ച്ച് 9, 10 തിയതികളില്‍

Sathyadeepam

കൊച്ചി : അന്തരാഷ്ട്ര മില്ലറ്റ് വര്‍ഷാചരണത്തിലൂടെ ചെറുധാന്യങ്ങള്‍ ജനങ്ങളുടെ തീന്മേശയുടെ ഭാഗമായി മാറിയതിനാല്‍ ചെറുധാന്യങ്ങളുടെ വിപണിവില വര്‍ദ്ധിക്കാന്‍ ഇടയായത് സാധാരണക്കാരായവര്‍ക്ക് അത് അപ്രാപ്യമാക്കി തീര്‍ത്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നല്കുന്നവര്‍ക്കുകൂടി ചെറുധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി കേരളത്തിലെ ജൈവകാര്‍ഷിക കൂട്ടായ്മയും പി ഒ സിയും സഹകരിച്ച് വരുന്ന മാര്‍ച്ച് 9, 10 തിയതികളില്‍ പി ഒ സിയില്‍വച്ച് 'ജൈവ ഉല്പന്നങ്ങളുടെയും പോഷക ചെറുധാന്യങ്ങളുടെയും ന്യായവില വിപണി 2024' സംഘടിപ്പിക്കുകയാണ്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെയായിരിക്കും വിപണനം നടക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക് 50% വിലക്കിഴിവില്‍ ചെറുധാന്യങ്ങള്‍ നല്‍കുന്നതായിരിക്കും. പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെപ്പറയുന്ന നമ്പറില്‍ വിളിക്കേണ്ടതാണ്. മൊബയില്‍

നമ്പര്‍ 9746545646

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും

ജോൺ പുത്തേഴത്ത് അനുസ്മരണം കൊച്ചിയിൽ