Kerala

വായന ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികൾ രചിച്ച ഭീമൻപുസ്തകം ബാലസാഹത്യകാരൻ അന്തിനാട് ജോസ് പ്രകാശനം ചെയ്തു

Sathyadeepam

ചെമ്മലമറ്റം : ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു.

വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു. ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി.

സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത ബാലസാഹത്യകാരൻ അന്തിനാട് ജോസ് പുസ്തക പ്രകാശനംനടത്തി. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, ഫാദർ ജേക്കബ് കടുതോടിൽ, സാഹത്യകാരൻ ജോസ് അന്തിനാട് തുടങ്ങിയവർ പ്രസംഗിച്ചു.

നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം ഫാ. ഡോ. കുറ്റിയാങ്കല്‍

കെ. സി. എസ്. എല്‍. പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്: ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ

ലഹരിയുടെ കെണിയിൽ വീഴാതെ കുട്ടികളെ കരുതലോടെ സംരക്ഷിക്കണം - ജിമ്മി ജോസഫ്

ഗലാത്തിയ - Chap.3 [3of3]