എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ ഒഴിവു വരുന്ന ലോവർ പ്രൈമറി അധ്യാപക തസ്തികകളിലേക്ക് കെ-ടെറ്റ് ഉൾപ്പെടെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2025 സെപ്റ്റംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോം വിദ്യാഭ്യാസ ഏജൻസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ് (www.ernakulameducationcouncil.com).
ഉദ്യോഗാർത്ഥി സീറോ മലബാർ സഭ അംഗമാണെങ്കിൽ annexure ഫോറം കൂടി പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഈ വരുന്ന ഡിസംബർ 5 വെള്ളിയാഴ്ചയ്ക്കുള്ളിൽ അപേക്ഷ ഫീസ് ആയ 300 രൂപയോടൊപ്പം കലൂർ റിന്യൂവൽ സെന്ററിലെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഓഫീസിൽ എത്തിക്കേണ്ടതാണ്. എഴുത്തു പരീക്ഷക്കും ഇൻ്റർവ്യൂവിനും ശേഷം രൂപീകരിക്കുന്ന സെലക്ഷൻ ലിസ്റ്റിന്റെ കാലാവധി 2026 ജൂൺ 1 മുതൽ 2029 മാർച്ച് 15 വരെ ആയിരിക്കും. എഴുത്തു പരീക്ഷയിൽ 70% ചോദ്യങ്ങൾ പൊതുവിജ്ഞാനത്തെയും ഡിഎൽഎഡ് വിഷയങ്ങളെയും ആസ്പദമാക്കിയായിരിക്കും. ബാക്കി 30% ചോദ്യങ്ങൾ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി പ്രസിദ്ധീകരിച്ചിട്ടുള്ള 'വിദ്യാഭ്യാസം: പശ്ചാത്തലം, പ്രയോഗം, ക്രിസ്തീയ വീക്ഷണം' എന്ന ഗ്രന്ഥത്തിൽ നിന്നുമായിരിക്കും. 230 രൂപ വിലയുള്ള ഈ ഗ്രന്ഥം ഉദ്യോഗാർത്ഥികൾക്ക് 200 രൂപ നിരക്കിൽ കോർപ്പറേറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
*അപേക്ഷാർത്ഥികൾക്കുള്ള എഴുത്തു പരീക്ഷ 2026 ജനുവരി 10 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ കലൂർ സെൻറ് അഗസ്റ്റിൻ ഹൈസ്കൂളിൽ വച്ചായിരിക്കും.
കോർപ്പറേറ്റ് സ്കൂളുകൾ നിലവിലുള്ള ഇടവകകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും.
യു പി എസ് ടി, എച്ച് എസ് ടി നിയമനങ്ങൾ 2027 മാർച്ച് 15 വരെ നിലവിലുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
7907106119 എന്ന നമ്പറിൽ വിളിക്കുക (രാവിലെ 11 മുതൽ വൈകിട്ട് 3 വരെ).