Kerala

ലൂമെൻ 2026' യുവജനദിനാഘോഷം

Sathyadeepam

ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ലൂമെൻ 2026 യുവജനദിനാഘോഷം സംഘടിപ്പിച്ചു. ചെത്തി സെന്റ് ജോസഫ് ഇടവകയിൽ ജൂലൈ 12 ന് നടന്ന യുവജന ദിനാഘോഷങ്ങൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സെൻ്റ് മദർ തെരേസ ചർച്ച് പന്തക്കൽ ഇടവക വികാരിയുമായ ഫാ. റോബിൻ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ എം.എൽ.എ എ. ഡി. തോമസ് മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഫാ.ജോർജ് ജോസഫ് ഇരട്ട പുളിക്കൻ എ. ഡി. തോമസിനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. പ്രസ്ഥാനത്തിന്റെ 2026–2027 പ്രവർത്തനവർഷത്തേ കർമ്മ പദ്ധതി പ്രകാശനം കെ.സി. വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന നിർവഹിച്ചു.

രൂപത പ്രസിഡൻ്റ് എൽറോയ് പി. ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി നയന സർജോൺ,ചെത്തി ഇടവക വികാരി ഫാ.ജോണി കളത്തിൽ, രൂപത അനിമേറ്റർ സിസ്റ്റർ റീന തോമസ്, ജീസസ് യൂത്ത് പ്രതിനിധി അശ്വിൻ സിബി, രൂപത വൈസ് പ്രസിഡൻ്റ് ആകാശ് ആന്റണിഎന്നിവർ സംസാരിച്ചുവിവിധ കലാപരിപാടികളും യുവജനദിന ആഘോഷങ്ങളോനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു

ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു

പുനലൂർ രൂപതയിൽ പുതിയ നേതൃത്വം

101 കുറുക്കൻ കഥകള്‍ പ്രകാശനം ചെയ്തു

ഓർമ്മക്കൂട്ട്; കലഹിച്ചതും കാമിച്ചതും

1 സാമുവൽ - Chap 05 [2 of 2]