

നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയും മേൽ എന്താണ് പ്രബലപ്പെട്ടിരിക്കുന്നതെന്നാണ് അഷ്ദോദിലെ ജനങ്ങൾ പറഞ്ഞത്?
- കർത്താവിന്റെ കരം (5:7)
അഷ്‌ദോദിലെ ജനങ്ങൾ ആളയച്ച് ആരെയെല്ലാമാണ് വിളിച്ചുകൂട്ടിയത്?
- ഫിലിസ്ത്യ പ്രഭുക്കന്മാരെയെല്ലാം (5:8)
ഫിലിസ്ത്യ പ്രഭുക്കന്മാരെ എല്ലാം വിളിച്ചു കൂട്ടി അഷ്ദോദിലെ ജനങ്ങൾ എന്താണ് ചോദിച്ചത്?
- ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം നാം എന്താണ് ചെയ്യേണ്ടതെന്ന് (5:8)
ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം എവിടേക്ക് കൊണ്ടുപോകാമെന്നാണ് ഫിലിസ്ത്യ പ്രഭുക്കന്മാർ പറഞ്ഞത്?
- ഗത്തിലേക്ക് കൊണ്ടു പോകാമെന്ന് (5:8)
ദൈവത്തിന്റെ പേടകം ഗത്തിലെത്തിയപ്പോൾ എന്തു സംഭവിച്ചു?
- കർത്താവ് ആ നഗരത്തെയും ശിക്ഷിച്ചു (5:9)
ഗത്തിലെ ജനങ്ങൾ സംഭ്രാന്തരായത് എന്തു കൊണ്ട്?
- കർത്താവ് ആ നഗരത്തെ ശിക്ഷിച്ചതു കൊണ്ട് (5:9)
ഗത്തിൽ ആബാലവൃദ്ധം ജനങ്ങൾക്ക് എന്തു സംഭവിച്ചു?
- കുരുക്കൾ മൂലം കഷ്ടപ്പെട്ടു (5:10)
ആബാലവൃദ്ധം ജനങ്ങൾ കുരുക്കൾ മൂലം കഷ്ടപ്പെട്ടപ്പോൾ അവർ ദൈവത്തിന്റെ പേടകം എവിടേക്കാണ് അയച്ചത്?
- എക്രോണിലേക്ക് (5:10)
പേടകം എക്രോണിൽ എത്തിയപ്പോൾ മുറവിളി കൂട്ടിയത് ആര്?
- തദ്ദേശവാസികൾ (5:10)
തദ്ദേശവാസികൾ മുറവിളി കൂട്ടിയത് എന്തുകൊണ്ട് ?
- ദൈവത്തിന്റെ പേടകം എക്രോണിലേക്ക് കൊണ്ടുവന്നതു കൊണ്ട് (5:10)
എന്തു പറഞ്ഞു കൊണ്ടാണ് തദ്ദേശവാസികൾ മുറവിളി കൂട്ടിയത്?
- നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാൻ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു (5:10)
എക്രോണിലെ ജനങ്ങൾ ആരെയാണ് വീണ്ടും വിളിച്ചു കൂട്ടിയത്?
- ഫിലിസ്ത്യ പ്രഭുക്കന്മാരെ (5:11)
ജനങ്ങൾ ഫിലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൂട്ടി എന്താണു പറഞ്ഞത്?
- ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക (5:11)
എന്തുകൊണ്ടാണ് ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയക്കുക എന്ന് ഏക്രോണിലെ ജനങ്ങൾ പറഞ്ഞത്?
- നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാൻ വേണ്ടി (5:11)
എന്താണ് നഗരത്തെ മുഴുവൻ ബാധിച്ചത്?
- സംഭ്രാന്തി (5:11)
സംഭ്രാന്തി നഗരത്തെ മുഴുവൻ ബാധിക്കാൻ കാരണമെന്ത്?
- ദൈവം അവരെ കഠിനമായി ശിക്ഷിച്ചുകൊണ്ടിരുന്നു (5:11)
മരിക്കാതെ അവശേഷിച്ചവരെ എന്തു ബാധിച്ചു?
- കുരുക്കൾ ബാധിച്ചു (5:12)
ആരുടെ നിലവിളിയാണ് ആകാശത്തിലേക്ക് ഉയർന്നത്?
- നഗരവാസികളുടെ (5:12)
നഗരവാസികളുടെ നിലവിളി എങ്ങോട്ടാണ് ഉയർന്നത്?
- ആകാശത്തിലേക്ക് (5:12)