Kerala

ലിക്വര്‍ ക്വിറ്റ് കേരള കാമ്പയിന്‍

Sathyadeepam

മദ്യവില്പനയിലൂടെയുള്ള വരുമാനം ഒരു നാടിന്റെ മുഖ്യവരുമാനമായി കാണുന്ന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന നേതാക്കളും നാടിന് അപമാനമാണെന്ന് ഗാന്ധിയന്‍ പ്രവര്‍ത്തകരും മദ്യവിരുദ്ധ നേതാവുമായ പ്രൊഫസര്‍ ഡോ. എം പി മത്തായി അഭിപ്രായപ്പെട്ടു.
മദ്യ വിരുദ്ധ സംഘടനകളുടെ കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ലിക്വര്‍ ക്വിറ്റ് കേരള കാമ്പയിന്റെ ഭാഗമായി കേരള മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്ന പത്തുലക്ഷം വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ബഹുജനങ്ങളുടെയും ഒപ്പ് ശേഖരിക്കുന്ന പരിപാടിയുടെ എറണാകുളം ജില്ലാ ഓണ്‍ലൈന്‍ കണ്‍ വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്‍ കമ്മിറ്റിയുടെ എറണാകുളം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍ ആര്‍ മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി യുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യഅതിഥിയായിരുന്നു. ലഹരി നിര്‍മാര്‍ജന സമിതിയുടെ ജില്ലാ പ്രസിഡന്റ് എം കെ എ ലത്തീഫ് സാഹിബ്, ജില്ലാ കണ്‍വീനര്‍ ജോയി അയിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)