സഭയും സമൂഹവും വിശ്വസജീവിതത്തില്‍ തീക്ഷ്ണതയോടെ മുന്നേറാന്‍ പ്രകാശം പരത്തുന്ന അല്മായ പ്രേഷിത പ്രസ്ഥാനമാണ് മിഷന്‍ ലീഗ്. പ്രേഷിത തീക്ഷ്ണതയുള്ള സമര്‍പ്പിതരേയും വിശുദ്ധിയുള്ള കുടുംബജീവിതക്കാരെയും പരിശീലിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനശൈലി അനുകരണീയവും ശ്ലാഘനീയവുമാണെന്നും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും ദൈവവിളി പ്രോത്സാഹനങ്ങള്‍ക്കു വേണ്ടിയും മിഷന്‍ലീഗ് ചെയ്യുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു. ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളം അങ്കമാലി അതിരൂപതയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം അതിരൂപത ആര്‍ച്ച്ബിഷപ്പ് ഹൗസില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് തോമസ് ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറല്‍ റവ. ഡോ. ജോസ് പുതിയേടത്ത് ജൂബിലി സന്ദേശം നല്‍കി. അതിരൂപത ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ ആമുഖപ്രസംഗം നടത്തി. മുന്‍ നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ആന്റണി പുതിയപറമ്പില്‍, അതിരൂപത വൈസ് പ്രസിഡന്റ് കുമാരി അലീന പോളച്ചന്‍, അതിരൂപത ജനറല്‍ സെക്രട്ടറി ആന്റണി പാലിമറ്റം, മുന്‍ അതിരൂപത പ്രസി ഡന്റ് എം.ഡി. ജോയ്, മുന്‍ അതിരൂപത ജോ: ഡയറക്ടര്‍ സി. മറിയാമ്മ എസ്.ജെ.എസ്.എം., സി. അംബിക എഫ്.സി.സി., ജസ്റ്റിന്‍ പെരുമായന്‍, കുമാരി ആഞ്ജല മരിയ. സിബിന്‍ മര്‍ക്കോസ്, യു.കെ. പോളി, പ്രിന്‍സ് യാക്കോബ് എന്നിവര്‍ സംസാരിച്ചു.