Kerala

കലാസദന്‍ 'കുളിര്‍നിലാവും' ഓണററി അംഗത്വസമര്‍പ്പണവും നടത്തി

Sathyadeepam

തൃശൂര്‍: കലാസദന്‍ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ ''കുളിര്‍നിലാവ്'' എന്ന സംഗീതപരിപാടി പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍വെച്ച് കലാസദന്‍ ഓണററി അംഗങ്ങളായി തെരഞ്ഞെടുത്ത പി.ജയചന്ദ്രന്‍, മാര്‍ ജെയ്ക്കബ് തൂങ്കുഴി, തോമസ് കിഴൂര്‍, മാര്‍ അപ്രേം എന്നിവര്‍ക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അംഗീകരപത്രവും പൊന്നാടയും നല്കി ആദരിച്ചു. പ്രസിഡന്റ് ഡോ. ഇഗ്നേഷ്യസ് ആന്റണി, ഫാ. ഫിജോ ആലപ്പാടന്‍, കണ്‍വീനര്‍ ജെയ്ക്കബ് ചെങ്ങലായ്, സി.ജെ. ജോണ്‍, ബാബു കവലക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

സംഗീതപരിപാടിയില്‍ ദേവരാജന്‍, ബാബുരാജ് എന്നിവര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്രഗാനങ്ങള്‍ പ്രശസ്ത ഗായകരായ റീന മുരളി, മനോജ്, സാബു, റുഷേല്‍ റോയ്, ദേവി മിത്ര എന്നിവര്‍ ആലപിച്ചു.

ഭാരവാഹികളായ ബേബി മൂക്കന്‍, ജോമോന്‍ ചെറുശ്ശേരി, ബാബു ചിറ്റിലപ്പിള്ളി, ലിജിന്‍ ഡേവിഡ്, സെബി ഇരിമ്പന്‍, ടോണി ഏനോക്കാരന്‍, തോമസ് മുത്തിപ്പീടിക, മേഴ്‌സി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി