Kerala

കുറുമുള്ളൂരിൽ സ്പെഷ്യൽ സ്കൂൾ ആരംഭിച്ചു

Sathyadeepam

കോട്ടയം : വിജയപുരം രൂപത കുറുമുള്ളൂരിൽ ആരംഭിച്ച വിമലഹൃദയ സ്നേഹ സദൻ സ്പെഷ്യൽ സ്കൂൾ ആൻഡ് ചൈൽഡ് ഡെവലമെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. 2026-27 അധ്യയന വർഷം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഓക്യൂപെഷണൽ തെറാപ്പി സെന്റർ ഉദ്ഘാടനം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് നിർവഹിച്ചു.

ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനം വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കെതേച്ചേരിലും സെൻസറി റൂമിന്റെ ഉദ്ഘാടനം വിജയപുരം രൂപത സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപറമ്പിലും, ഡിജിറ്റൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും, സ്പീച്ച് തെറാപ്പി സെന്റർ ഉദ്ഘാടനം സി.റ്റി. സി പ്രൊവിൻഷ്യൽ സ്റ്റീരിയർ മദർ സൂസമ്മയും നിർവഹിച്ചു.

വിജയപുരം രൂപതാ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവചടങ്ങിൽ പട്ടിത്താനം ഫോറോനാ വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ, വാർഡ് മെമ്പർ തോമസുകുട്ടി കോളംബ്രായിൽ , ഇടവക സമിതി സെക്രട്ടറി ഫ്രാൻസിസ് പനച്ചിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭിന്നശേഷി മേഖലയിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടുകൂടിയ വിമലഹൃദയ സ്നേഹ സദൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ആശ്രയകേന്ദ്രം ആയിരിക്കും എന്ന് എംഎൽഎ ശ്രീനാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയി മേച്ചേരി ചടങ്ങിൽ സ്വാഗതവും, പ്രിൻസിപ്പൽ സിസ്റ്റർ ഡോളി. സി. റ്റി. സി. കൃതജ്ഞതയും അർപ്പിച്ചു.

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു