Kerala

തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി വിദ്യാർത്ഥി ചങ്ങല

Sathyadeepam

തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടം ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനുമായി സെൻ്റ് തോമസ് കോളേജും ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനുമായി സഹകരിച്ച് വിദ്യാർത്ഥി ചങ്ങല സൃഷ്ടിച്ചു.

പ്രകൃതി സൗഹാർദ്ദപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിൻ്റെ സാധ്യതയും സാധ്യതയും ചർച്ച ചെയ്ത വിദ്യാർത്ഥി സംഗമത്തിനു ശേഷം, സെൻ്റ് തോമാസ് കോളേജിലെ ഗാന്ധിസ്മൃതിയിലാണ്, വിദ്യാർത്ഥികൾ മനുഷ്യചങ്ങലയൊരുക്കിയത്.തൃശൂർ ജില്ലാ ശുചിത്വ മിഷന്റെയും സ്വീപ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജ് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല തീർത്തു.

വോട്ട് ചെയുന്നത് ഉറപ്പാക്കുകയും ഹരിത ചട്ടം ഉറപ്പാക്കുകയും ചെയ്യുക എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് ചങ്ങല തീർത്തത്. ഞാൻ വോട്ട് ചെയ്യും ഹരിത ചട്ടം ഉറപ്പാക്കും എന്ന പ്രതിജ്ഞയും ചടങ്ങിൽ എടുത്തു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് ചടങ്ങിൽ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്സൺ പാണെങ്ങാടൻ , ജില്ലാ സ്‌ക്വാഡ് അംഗം സരിത മോഹൻ, റിസോഴ്സ് പേഴ്സൺമാരായ പി രുഗ്മ, ശ്രുതി സുരേന്ദ്രൻ വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഗോവിന്ദ് കൃഷ്ണ,നിയ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

വിശുദ്ധ ഡാനിയേല്‍ മുരാനോ  (1411) : മാര്‍ച്ച് 31

കെ.സി.വൈ.എം സംസ്ഥാന സമിതിയും എറണാകുളം-അങ്കമാലി അതിരൂപതയും സംയുക്തമായി പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

വി. യോഹന്നാൻ - Chap.3 [2of3]

വിശുദ്ധ ജോണ്‍ ക്ലിമാക്കസ് (525-605) : മാര്‍ച്ച് 30

വിശുദ്ധ റൂപ്പര്‍ട്ട് (710) : മാര്‍ച്ച് 29