Kerala

കേരളവികസനത്തിൽ പ്രവാസികളുടെ പങ്ക് പ്രധാനം: മന്ത്രി അനൂപ് ജേക്കബ്

ഇംഗ്ലണ്ടിലെ ഡപ്യൂട്ടി മേയർ സജീഷ് ടോമിന് പിഒസിയിൽ സ്നേഹാദരം

Sathyadeepam

കൊച്ചി: കേരളത്തിന്‍റെ വികസനപ്രക്രിയയിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നു മന്ത്രി അനൂപ് ജേക്കബ്. ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിനു കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളിയുടെ കഠിനാധ്വാനവും ഉയരങ്ങളിലേക്കെത്താനുള്ള ഇഛാശക്തിയും ലോകത്തെവിടെയും ഫലം കണ്ടിട്ടുണ്ട്. പ്രവാസികൾ നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. അവരുടെ മികവിനെ കേരളത്തിനുകൂടി ഗുണകരമാക്കാനുള്ള ഇഛാശക്തിയുമായാണു സംസ്ഥാന സർ‌ക്കാർ നീങ്ങുന്നത്. ക്രിയാത്മകമായ മാറ്റങ്ങളിലൂടെ കേരളം മുന്നോട്ടു കുതിക്കുന്പോൾ, അതിൽ പങ്കാളികളാകാൻ പ്രവാസികളായ പ്രതിഭകൾക്കു സാധിക്കും. ഇംഗ്ലണ്ടിലെ ബേസിംഗ് സ്റ്റോക്കിൽ വലിയ ജനപിന്തുണയോടെ രണ്ടുവട്ടം കൗണ്ടി കൗൺസിലറാവുകയും ഇപ്പോൾ‌ ഡപ്യൂട്ടി മേയറാവുകയും ചെയ്ത സജീഷ് ടോം പ്രവാസിലോകത്തിനും മലയാളികൾക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. സജീഷ് ടോമിനു സിഎൽ‌സി പ്രവർത്തകരുടെ ഉപഹാരം മന്ത്രി സമർപ്പിച്ചു.

വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്‍റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. സിഎൽ‌സി അംഗങ്ങൾ തങ്ങളുടെ വിശ്വാസതീക്ഷ്ണത ലോകത്തെവിടെയായാലും സാക്ഷ്യപ്പെടുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബിഷപ്പും ഫാ. ജോസ് ഇടശേരിയും ചേർന്നു സജീഷ് ടോമിനു മംഗളപത്രം സമർ‌പ്പിച്ചു.

സിഎൽസി അംഗമായ മനോജ് മൂത്തേടൻ എംഎൽഎയെ ബിഷപ് ഡോ. വാലുങ്കൽ‌ ആദരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സിഎൽ‌സി സംസ്ഥാന പ്രസിഡന്‍റ് സജു തോമസ്, സി.ഡി. രാജു, സംഘാടക സമിതി ഭാരവാഹികളായ ജോജോ മനക്കിൽ, സിജോ പൈനാടത്ത്, പി.എൽ.അനിൽ, സീന തായങ്കേരി, അനിൽ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന, രൂപത തലങ്ങളിൽ സിഎൽസിയിൽ പ്രവർത്തിച്ച വൈദിക, അല്മായ പ്രതിനിധികൾ പങ്കെടുത്തു.

ഇംഗ്ലണ്ടിൽ ഒരേസമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണു സജീഷ് ടോം.

എല്ലാത്തിനും ഉത്തരം കണ്ടെത്തേണ്ടതില്ല!

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്

ദൈവവിളി: Gen Zയുടെ വൈബ്