Kerala

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

Sathyadeepam

ചേർത്തല: കേരള സർവകലാശാലയുടെ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ചേർത്തല നൈപുണ്യ കോളേജ് ഓഫ് മാനേജ്മെന്റിന് അഭിമാനനേട്ടം. സർവകലാശാല റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എൻ.ഐ.എച്ച്.എം) വിദ്യാർഥികൾ സ്വന്തമാക്കി.

കീത്ത് സൈമൺ (റജിസ്റ്റർ നമ്പർ: 066) 7.806 സി.ജി.പി.എ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാത്തിമ ബഷീർ (റജിസ്റ്റർ നമ്പർ: 050) 7.541 സി.ജി.പി.എയോടെ രണ്ടാം റാങ്കും, അരോമൽ രവി (റജിസ്റ്റർ നമ്പർ: 031) 7.328 സി.ജി.പി.എ നേടി മൂന്നാം റാങ്കും സ്വന്തമാക്കി.

ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, വ്യവസായാധിഷ്ഠിത പഠനരീതി എന്നിവയാണ് ഈ മികവാർന്ന നേട്ടത്തിന് പിന്നിലെന്ന് കോളജ് അധികൃതർ അറിയിച്ചു.

കോളജ് പ്രിൻസിപ്പൽ Rev. Dr. Benny John Maaraamparampil റാങ്ക് ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, ഡീൻ ഡോ. അജയ് കൃഷ്ണൻ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ശ്രീ. ഇയാവൻ ഇട്ടി മാത്യു എന്നിവർ വിജയികൾക്കും വകുപ്പിനും ആശംസകൾ നേർന്നു.

വിദ്യാർഥികളുടെ ഈ അസാധാരണ നേട്ടം സ്ഥാപനത്തിന്റെ അക്കാദമിക മികവും അധ്യാപകസംഘത്തിന്റെ സമർപ്പണബോധവും വ്യക്തമാക്കുന്നതാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.

ഫാ. മൈക്കിള്‍ പനച്ചിക്കല്‍: തിരുനാമകീര്‍ത്തനം പാടിയും പ്രസംഗിച്ചും ധന്യമായ ജീവിതം

അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം:

വിശുദ്ധ ഗ്രിഗറി ബാര്‍ബരിഗോ (1625-1697) : ജൂണ്‍ 17

ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു