Kerala

കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി പുതിയ ഭാരവാഹികള്‍

Sathyadeepam

കൊച്ചി: കേരള കാത്തോലിക്ക മെത്രാന്‍സമിതിയുടെ കീഴില്‍ ബൈബിള്‍ പ്രേഷിത മേഖലയ്ക്ക് നേതൃത്വം നല്‍കുന്ന കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായി പാലാ രൂപതാംഗം ജിസ് മോന്‍ തുടിയന്‍പ്ലാക്കലും ജോയിന്‍റ് സെക്രട്ടറിയായി വരാപ്പുഴ അതിരൂപതാംഗം ശ്രീമതി കൊച്ചുത്രേസ്യ സൈമണും തിരഞ്ഞെടുക്കപ്പെട്ടു. കെ.സി.ബി.സി. കാര്യാലയമായ പി.ഒ.സി.യില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ എല്ലാ രൂപതകളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. ജാന്‍സി ജേക്കബ് (കൊച്ചി), ആന്‍റണി സച്ചിന്‍ (വരാപ്പുഴ), മാത്യു പ്ലാത്തോട്ടം (തലശ്ശേരി), ഷീബാ സേവ്യര്‍ (കൊച്ചി), പ്രൊഫ. ആലിസുകുട്ടി (താമരശ്ശേരി), മോളി തോമസ് (എറണാകുളം) എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ ബിഷപ് ഡോ. അബ്രാഹം മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്റ്റി എന്നിവര്‍ നേതൃത്വം നല്‍കി.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6