Kerala

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം - ടി ജെ വിനോദ് എം.എൽ.എ

യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ സംസ്ഥാന നേതൃസംഗമം

Sathyadeepam

പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം എന്ന് എറണാകുളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. കെ.സി.ബി.സി യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എബിൻ കണിവയലിൽ മുഖ്യാതിഥി ആയിരുന്നു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സി. നോർബർട്ട സി.ടി.സി, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ രൂപതകളിൽ നിന്നായി രൂപത യുവജന നേതാക്കന്മാരും ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും പ്രതിനിധിമാരും സംഗമത്തിൽ പങ്കെടുത്തു.

എഴുത്തിന്റെയും വായനയുടെയും ഓർമ്മകൾ

പവിത്രമായ പ്രാർത്ഥനപോലെ

നീതിയുടെ വഴിയിൽ

സംവാദ പാരമ്പര്യത്തിന് 100

യുവജനങ്ങളെ വിദ്യാഭ്യാത്തിന് പ്രോത്സാഹിപ്പിക്കണം : ഡെപ്യൂട്ടി മേയർ വി ആർ സുധീർ