യുവജനങ്ങളെ വിദ്യാഭ്യാത്തിന് പ്രോത്സാഹിപ്പിക്കണം : ഡെപ്യൂട്ടി മേയർ വി ആർ സുധീർ

Youth should be encouraged for education: Deputy Mayor V. R. Sudhir
Published on

കൊച്ചി : യുവജനങ്ങൾക്ക് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ വി ആർ സുധീഷ് അഭിപ്രായപ്പെട്ടു. കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നടത്തിയ മെറിറ്റ് ഈവനിങ് 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 2025,- 26 അധ്യായനവർഷത്തിൽ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത  വിജയം നേടിയ വിദ്യാർഥികളെ ഡെപ്യൂട്ടി മേയർ വി ആർ സുധീർ, എറണാകുളം എസിപി സിബി ടോം,  കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ് എന്നിവർ ആദരിച്ചു. കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സി.ഡി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

എറണാകുളം എസിപി സിബി ടോം വിശിഷ്ടാതിഥി ആയിരുന്നു. കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ,  ചാവറ കൾച്ച റൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.,  റെസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശിവ രാമകൃഷ്ണൻ, ജിജോ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org