Kerala

കെസിബിസി വനിതാ കമ്മീഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

Sathyadeepam

പാലാരിവട്ടം: പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി വനിതാകമ്മീഷന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍, ചെയര്‍മാന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ സാന്നിധ്യത്തില്‍ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് എക്സിക്യുട്ടീവ് സെക്രട്ടറിയായി ചുമതലയേറ്റു. കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്‍റ്, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ജയിന്‍ ഇപ്പോള്‍ കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസ്സോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റാണ്. മുന്‍ സെക്രട്ടറിയായിരുന്ന ഡെല്‍സി ലൂക്കാച്ചന്‍, പിഒസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ആത്മീയ ഉപദേഷ്ടാവ് ഫാ. വില്‍സണ്‍ ഇലവത്തുങ്കല്‍, ഡോ. റോസക്കുട്ടി, ശ്രീമതി ആനി ഇളയിടം, ഡോ. ജിബി ഗീവര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14