Kerala

കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകള്‍ 2020-21 നാമനിര്‍ദേശം ക്ഷണിക്കുന്നു

Sathyadeepam

കലാസാഹിത്യ സാംസ്‌കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ച വച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെ.സി.ബി.സി. മാധ്യമക്കമ്മീഷന്‍ വര്‍ഷംതോറും നല്കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിക്കുന്നു. 2020 ല്‍ കോവിഡ് മഹാവ്യാധിമൂലം അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച നാമനിര്‍ദ്ദേശം ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനു പ്രത്യേകമായി പരിഗണിക്കുന്നതാണ്. പുതിയ നാമനിര്‍ദ്ദേശം നല്കുന്നതിന് ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി ഒരു വെള്ളക്കടലാസില്‍ വ്യക്തിയുടെ പേരും വിശദാംശങ്ങളും ഏതു വിഭാഗത്തിലാണ് പരിഗണിക്കേണ്ടത് എന്നതും 2021 ഫെബ്രുവരി 28 നകം അറിയിക്കുമല്ലോ.
സാഹിത്യ അവാര്‍ഡിനും ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനും നിര്‍ദേശിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികള്‍ നേരിട്ടോ, ഗ്രന്ഥകാരന്മാരോ, പ്രസാധകര്‍ വഴിയോ മീഡിയാകമ്മീഷന്‍ സെക്രട്ടറിക്ക് എത്തിച്ചുതരാന്‍ നിര്‍ദേശകര്‍ ശ്രദ്ധിക്കേണ്ടതാണ്. മാധ്യമ അവാര്‍ഡ്, യുവപ്രതിഭ അവാര്‍ഡ്, സംസ്‌കൃതി പുരസ്‌കാരം, ഗുരുപൂജ പുരസ്‌കാരം എന്നി വയ്ക്കുള്ള അനുബന്ധ രേഖകള്‍ (ഫോട്ടോസഹിതം) കമ്മീഷന്‍ സെക്രട്ടറിക്ക് നിശ്ചിത തീയതിക്കകം ലഭ്യമാക്കാനും നിര്‍ദേശകര്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. ഗുരുപൂജ പുരസ്‌കാരങ്ങളിലൊന്നിന് മറ്റ് ക്രൈസ്തവസഭാംഗങ്ങളെയും പരിഗണിക്കുന്നതാണ്.
താങ്കള്‍ നല്കുന്ന അവാര്‍ഡുനിര്‍ദേശം രഹസ്യമായി സൂക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഏതുവിഭാഗത്തിലായാലും ഒരാളുടെ പേരുമാത്രം നിര്‍ദേശിക്കാന്‍ ശ്രദ്ധിക്കണമെന്ന് മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.

KERALA CATHOLIC BISHOPS' COUNCIL
MEDIA COMMISSION
PASTORAL ORIENTATION CENTRE,
PALARIVATTOM, KOCHI-682025, KERALA, INDIA
Tel: 0484-2806227, Mob: 8281054656
E-mail: kcbcmediacommission@gmail.com

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം