Kerala

കെസിബിസി പ്രൊ-ലൈഫ് സമിതിക്ക് പുതിയ മേഖലാ ഡയറക്ടര്‍മാര്‍

Sathyadeepam

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതിക്ക് തൃശൂര്‍, എറണാകുളം, കോട്ടയം മേഖലകളിലേക്ക് പുതിയ ഡയറക്ടര്‍മാരെ തെരഞ്ഞെടുത്തു. തൃശൂര്‍ മേഖല: ഫാ. ഡെന്നി താന്നിക്കല്‍ (തൃശൂര്‍ അതി രൂപത), കോട്ടയം മേഖല: ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടില്‍ (തിരുവല്ല അതിരൂപത), എറണാകുളം മേഖല: ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് (കോതമംഗലം രൂപത) തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകള്‍ തൃശൂര്‍ മേഖലയിലും കോട്ടയം, കാഞ്ഞിരപ്പിള്ളി, പാലാ, വിജയപുരം, ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട എന്നീ രൂപതകള്‍ കോട്ടയം മേഖലയിലും ആലപ്പുഴ, കൊച്ചി, വരാപ്പുഴ. എറണാകുളം-അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി എന്നീ രൂപതകള്‍ എറണാകുളം മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക സമിതിയാണ് കെസിബിസി പ്രൊ- ലൈഫ് സമിതി. കേരളത്തിലെ 32 രൂപതകളിലും ഇതിനു രൂപതാ സമിതികളുണ്ട്. സംസ്ഥാന സമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ടോമി സെബാസ്റ്റ്യന്‍, ഷിബു ജോണ്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ഉമ്മച്ചന്‍ പി. ചക്കുപുരയ്ക്കല്‍, വര്‍ഗീസ് എം.എ., മാര്‍ട്ടിന്‍ നെട്ടൂര്‍, നാന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥